Sunday, November 25, 2007

മുട്ടുകുത്തിച്ച പ്രണയലേഖനം

ഞാനന്ന് അഞ്ചാം തരത്തില്‍ പഠിക്കുകയാണ്. വീടിനടുത്തുള്ള എല്‍ പി സ്കൂളില്‍ നിന്നു ടൌണിലെ കോണ്‍വെന്റ് സ്കൂളിലേക്ക്‌ കിട്ടിയ പ്രമോഷന്‍. കോണ്‍വെന്റ്റ് സ്കൂള്‍ അതുകൊണ്ട് തന്നെ എനിക്ക് അദ്ഭുതങ്ങളുടെ ലോകം ആയിരുന്നു.സ്കൂളിലെ വലിയ പൂന്തോട്ടങ്ങളും ജലധാരയും ഫിഷ്‌ അക്വേറിയവും അസംബ്ലി കൂടാറുള്ള വലിയ മാവിന്‍തറയും അടുത്തൂടെ പോകുന്ന ട്രെയിനും വെള്ള വസ്ത്രം അണിഞ്ഞ മാലാഖമാരെ പോലുള്ള കന്യാസ്ത്രീകളെയും ഒന്‍പതു വയസുകാരന്റെ അദ്ഭുതകണ്ണിലൂടെയാണ് ഞാന്‍ നോക്കികണ്ടത്.

എന്റെ ക്ലാസ്സില്‍ ഏതാണ്ട് അന്‍പതുപേരോളം കുട്ടികള്‍ ഉണ്ടായിരുന്നു.മരിയാഗ്ര സിസ്റ്റര്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍.സിസ്റ്റര്‍നെ എളുപ്പത്തിനായി എല്ലാവരും "മര്യാദ" സിസ്റ്റര്‍ എന്നാണ് പറഞ്ഞിരുന്നത്.

ഒരു ദിവസം ക്ലാസ്സിലെ ഒരു പെണ്‍കു‌ട്ടിയുടെ ബുക്കില്‍ നിന്നും ഒരു തുണ്ടു കിട്ടി...ഈ പെണ്‍കുട്ടികള്‍ക്ക് എന്തേലും കിട്ടിയ മതി...അവരതു എത്തേണ്ട ഇടതൊക്കെ എത്തിച്ചു കൊള്ളും...അവളും അത് തന്നെ ചെയ്തു...എല്ലാവരും കാര്യം അറിയുന്നത് മരിയഗ്രാ സിസ്റ്റര്‍ കലിതുള്ളി ക്ലാസ്സിലേക്ക് ഒരു ചൂരല്‍ വടിയുമായി വന്നപ്പോഴാണ്.സിസ്റ്റര്‍ ദേഷ്യം കൊണ്ടു വിറയ്ക്കുന്ന ചുണ്ടുകളാല്‍ ചോദിച്ചു.."ആരാടാ ഇതു എഴുതിയത്?". സിസ്റ്റര്‍ന്റെ കൊപത്തിന് കാരണം ഉണ്ടായിരുന്നു..അങ്ങനെയൊരു സാധനം അഞ്ചാം ക്ലാസ്സില്‍ നിന്നു കിട്ടും എന്ന് ആരും അന്ന് കരുതിയിരുന്നില്ല.

അത് പ്രേമലേഖനം ആണ് എന്ന് അറിഞ്ഞപ്പോള്‍ കാണാനൊരു കൊതി.ഭാവിയിലെങ്ങാന്‍ ഉപാകാരപെട്ടാലോ.പക്ഷെ കലിതുള്ളി നില്ക്കുന്ന സിസ്റ്റര്‍ നെ കണ്ടപ്പോള്‍ മിണ്ടാതിരുന്നു...തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാഞ്ഞപ്പോള്‍ സിസ്റ്റര്‍ന്റെ കോപം ഇരട്ടിച്ചു.അവര്‍ എല്ലാ ആണ്‍ കുട്ടികളെയും ക്ലാസിനു പുറത്തിറങ്ങാന്‍ കല്പിച്ചു.സിമന്റ്റ് ഇട്ട വരാന്തയില്‍ എല്ലാവരോടും മുട്ടുകുത്തി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ വീണ്ടു ചോദിച്ചു..."ആരാണു ഈ പണി ചെയ്തത്?...തഥൈവ...നോ റാസ്പോണ്‍സു ...ചൂരല്‍ കയ്യില്‍ ഇരുന്നു വിറക്കുകയാണ് ... ഞങ്ങളുടെ കാലുകള്‍ സിമന്റ്റ് തറയിലെ മണല്‍ തരികളോട് ഉറഞ്ഞു വേദനിക്കുകയും...ആ കത്തെഴുതിയവനെ ഞാന്‍ മനസ്സാ ശപിച്ചു.
കുറെ കഴിഞ്ഞു സിസ്റ്റര്‍നും മടുത്തുകാണണം..ചോദ്യം ചെയ്യല്‍ മതിയാക്കി അവര്‍ ഞങ്ങളെ വെറുതെ വിട്ടു...

നാളിതു വരെ ആ കത്ത് എഴുതിയവനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല...എന്നെങ്കിലും അവനെ കയ്യില്‍ കിട്ടിയാല്‍....

പിന്നീട് പ്രണയലേഖനം എഴുതാന്‍ മനസ്സു നിര്‍ബന്ധിക്കുമ്പോഴോക്കെ കാല്‍മുട്ട് സിമന്റ്‌ തറയില്‍ ഉരഞ്ഞ വേദന ഞാന്‍ അനുഭവിക്കാറുണ്ട്‌...

3 comments:

Prasanth said...

പാവം കഥാകാരന്‍
ഈ ബ്ലോഗ് വായിക്കുന്ന ഏതെങ്കിലും സുന്ദരി പ്രേമലേഖനം തരും


Be confident

:)

നവരുചിയന്‍ said...

ഇതു ഞങ്ങള്‍ വിശ്വസിക്കണം അല്ലെ .. "കലിതുള്ളി നില്ക്കുന്ന സിസ്റ്റര്‍ നെ കണ്ടപ്പോള്‍ മിണ്ടാതിരുന്നു." ഇതില്‍ എവിടേയോ ഒരു കൊച്ചു സത്യം ഒളിച്ചിരിപുണ്ടല്ലോ

Anonymous said...

അഞ്ചാം ക്ലാസ്സിലെ ആ കറുത്ത ദിനം നീ ഇന്നും ഓര്‍ക്കുന്നുണ്ടോ .....നിനക്ക് നല്ല മുട്ട് വേദന അന്നുണ്ടയിരുന്നെന്നു എനിക്കറിയാം .......എത്രയെത്ര പെണ്‍കുട്ടികള്‍ അത് കൊണ്ട് ഒരു പ്രേമാലേഘനം വായിക്കാതെ കഷ്ടപെട്ടു

ഇന്നും ഷീനയെ വഴിയില്‍ എവിടെയെങ്കിലും കാണുമ്പോള്‍ .....പ്രദീപനെ അവന്റെ പുതിയ കണ്ടക്ടര്‍ വേഷത്തില്‍ കാണുമ്പോള്‍...എന്റെ ബിനോയ് ഞാന്‍ ഓര്‍ക്കും ആ സംഭവം .....
നമ്മളുടെ മുട്ടുരഞ്ഞു തൊലി പോയാലെന്താ.... നിത്യ കാമുകനായി...ഒരായിരം പ്രേമലെങനങ്ങലുമായി ഇന്നും അവന്‍ ചെത്തി നടക്കുന്നുണ്ട് .......സത്യത്തില്‍ ഒരു ചിരട്ട മോതിരം വരുത്തിയ വിനയായിരുന്നു അത്..

ഇടയ്ക്ക് ഞാനും ഓര്‍ക്കും പവിത്രന്‍ മാഷുടെ ട്യൂഷന്‍ ക്ലാസ്സില്‍ കൂട്ടുകാര്‍ ശുണ്ടി പിടിപ്പിക്കുന്ന എന്റെ ഒരു പാവം സുഹൃത്തിനെ...ആ പഴയ അബ്ദുല്‍ റഹ്മാന്‍ ഇന്നെവിടെ ആയിരിക്കും ........