Thursday, November 22, 2007

ഒരു പെണ്ണുകാണല്‍ ദുരന്തം

നികേഷിനു വയസ്സ് പത്തിരുപത്തിയെഴായി....അപ്പോഴാണ് അവന്റെ വീട്ടുകാര്‍ ആ കാര്യം കണ്ടെത്തിയത്...ചെക്കന് കല്യാണ പ്രായമായി..തരക്കേടില്ലാത്ത ഒരു ജോലിയും ഉണ്ട്...അഞ്ചോ പത്തോ അല്ല...അഞ്ചക്ക ശംബളം ആണ് മോന്‍ വാങ്ങുന്നത്‌...ഇനിയും അവനെ പെണ്ണ് കെട്ടാതെ നിര്‍ത്തിയാല്‍ വേലി ചാടിയേക്കും...നികേഷിനു പക്ഷെ തനിക്ക് കല്യാണപ്രായം ആയി എന്ന് ഇതുവരെ തോന്നിയിട്ടില്ല...മറ്റേതൊരു ആണ്കുട്ടിയെയും പോലെ കല്യാണം അവനെ ഒരു പാപ്പാന്‍ ആക്കി മാറ്റും എന്ന് അവനും വിശ്വസിച്ചു ...

വീട്ടുകാര്‍ അപ്പോഴേക്കും നാടുമുഴുവന്‍ അവനു പറ്റിയ ഒരു സുന്ദരി പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു...തെക്ക് പാറശ്ശാല മുതല്‍ വടക്കു മഞ്ചേശ്വരം വരെ മാത്രമല്ല..കാശ്മീര്‍ വരെ തന്നെ പെണ്ണ് അന്വേഷണം പുരോഗമിച്ചു...കുറെ പെണ്ണ് കാണലും ചായകുടിയും മധുര പലഹാരം തീറ്റയും ആയി സുഖം പിടിച്ചപ്പോള്‍ കണ്ട ഒരു പെണ്ണിനേയും ഇഷ്ടമല്ല എന്ന് പറഞ്ഞു നികേഷ്‌...

അസൂയാലുക്കള്‍ അവന്റെ മധുര പലഹാര കൊതികൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നതു എന്ന് എന്ന് പറഞ്ഞു പരത്തി...എല്ലാ ദിവസവും പെണ്ണ് കാണാന്‍ പോയാല്‍ പുതിയ പുതിയ പലഹാരങ്ങളും ഡി ഫരന്റ്റ് ടേസ്റ്റ് ഉള്ള ചായയും കഴിക്കാമല്ലോ...മറ്റു ചിലര്‍ പറഞ്ഞു അവനു മറ്റു ആരോടോ ഒരു ഇതു ഉണ്ട്...അതിനാലാണ് കണ്ട ഒരു പെണ്ണിനേയും ഇഷ്ടമല്ലാത്തത്‌ എന്ന്...പക്ഷെ നികേഷ്‌ ഇങ്ങനെ ആണ് പറയാറ്‌... "എനിക്ക് ഗ്ലാമര്‍ അല്‍പ്പം കൂടി പോയതിനു ഞാന്‍ എന്ത് പിഴച്ചു?????"

അങ്ങനെ കുറെ പെണ്ണ് കാണലിനും ചായകുടിക്കും ശേഷം നമ്മുടെ നികെഷിനും ഒരു പെണ്ണിനെ ഇഷടമായി...പതിവുള്ള പെണ്ണ് കനല്‍ ചടങ്ങിനും ചായകുടിക്കും ശേഷം " എനിക്ക് ഈ പെണ്ണിനെ മതി" എന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു...വീട്ടുകാര്‍ അത് കേട്ടു സന്തോഷിച്ചു...പെണ്ണ് വീട്ടുകാരും ഗ്രീന്‍ സിഗ്നല്‍ കാണിച്ചപ്പോള്‍ എല്ലാര്‍ക്കും സന്തോഷമായി.അവസാനം നികേഷിനു കല്യാണം നടക്കാന്‍ പോകുന്നു എന്ന് അവര്‍ മതിമറന്നു സന്തോഷിച്ചു...

വിവാഹ നിശ്ചയത്തിനു ഒരു ദിവസം കാണാന്‍ തീരുമാനം ആയി...നികേഷ്‌ ഒരു പാടു മധുര സ്വപ്നങ്ങളുമായി സിനിമ പാട്ടുകളും പാടി ( ആരും കേള്‍ക്കാതെ) നടന്നു...തന്റെ സ്വപ്നങ്ങള്‍ക്ക് അവസാനം ഒരു രൂപമുണ്ടായതില്‍ അവന്‍ സന്തോഷിച്ചു...പക്ഷെ വളരെ അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ ഒരു ദിവസം അവനെ തേടി അവന്റെ മൊബൈലില്‍ എത്തി...

താന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന...ഇനിയെന്നും കേള്‍ക്കേണ്ട ശബ്ദമാണ് ഫോണിലേക്ക് ഒഴുകിയെത്തിയ ആ കിളിമൊഴി എന്നറിഞ്ഞു അവന്‍ കുളിര്‍മയിര്‍ കൊണ്ടു...കിളിമൊഴി ഇങ്ങനെ തുടര്‍ന്നു..." നികേഷ്‌...എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല... എനിക്ക് ഈ കല്യാണത്തിന്നു താത്പര്യം അല്ല..കാരണം എനിക്ക് മറ്റൊരാളുമായി ഒരു അഫയര്‍ ഉണ്ട്..ഞങ്ങള്‍ ഒന്നിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു...ദയവായി മറ്റൊന്നും തോന്നരുത്‌..."

തന്റെ സ്വപ്നങ്ങളൊക്കെ ഒരു ചീട്ടു കൊട്ടാരം പോലെ വീണടിയുന്നത് അവന്‍ അറിഞ്ഞു... എന്ത് വേണം എന്ന് അറിയാതെ അവന്‍ കുറച്ചു സമയം അന്തിച്ച് നിന്നു...പിന്നെ അവന്‍ അലറി.."ഓള്‍ ഗേള്‍സ് ഇന്‍ ദിസ് വേള്‍ഡ് ആര്‍ സ്ടുപിട്സ് " ( ഈ ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും മണ്ടികളാണ്...")

(കുറിപ്പ്: ഈ ബ്ലോഗ് വായിക്കുന്ന പ്രിയപ്പെട്ട പെണ്‍കുട്ടികളെ ....നിങ്ങള്‍ എന്നോട് കോപിക്കേണ്ട ...ഇതു നികേഷിന്റെ മാത്രം അഭിപ്രായം ആയിരിക്കാം. പക്ഷെ വെറുതെ നിങ്ങള്‍ ആര്ക്കും സ്വപ്നങ്ങള്‍ കൊടുക്കരുത്‌...ഒരു നിമിഷത്തേക്ക് പോലും!")

9 comments:

കുഞ്ഞന്‍ said...

മണ്ടന്‍..നികേഷാണു സുഹൃത്തേ.., പിന്നെ രക്ഷപ്പെട്ടൂന്ന് കരുതിയാല്‍ മതീ..കല്യാണം കഴിഞ്ഞിട്ടാണ് ഇക്കാര്യം പറയുകയൊ അല്ലെങ്കില്‍ അവള്‍ കാമുകനാമായി ഒളിച്ചോടിയാല്‍..?

Prasanth said...

നികേഷേ നീ ഒരു ഭാഗ്യവാന്‍

കഥാകാരാ താങ്ങളുടെ കഥകള്‍ എല്ലാം വളരേ വ്യത്യസ്തമാണല്ലോ..?

അഭിനന്ദനങള്‍

Abhi said...

kathaakaara,


Ithu Swantham jeevithaanubhavangal aano ? ennalum ente nigeeshey nee rakshapettu..nammudey nigeeshinu vendi kure pazhaya gaanangal dedicate cheyyam namukku..!

സഹയാത്രികന്‍ said...

രക്ഷപ്പെട്ടു... നികേഷേ നീ രക്ഷപ്പെട്ടു... ഭാഗ്യവാന്‍...

കുഞ്ഞേട്ടാ.. അങ്ങനേയും ചിലര്‍...

ദിലീപ് വിശ്വനാഥ് said...

അയ്യോ.. നികേഷേ... ജീവിതം കട്ടപൊക ആവാതെ രക്ഷപെട്ടതിനു ആ പെങ്കൊച്ചിനോട് നന്ദി പറയണം. സഹയാത്രികന്റെ 'ഇങ്ങനെയും ചിലര്‍' എന്ന പോസ്റ്റ് വായിച്ച് ഞാന്‍ ഒന്നു ഞെട്ടിയതാ.

Unknown said...

നികേഷിനേക്കാള്‍ ഭേദം കാമുകനാണെന്ന് അവള്‍ക്ക് തോന്നിക്കാണും!!!(പെണ്ണ് കെട്ടാതെ നിര്‍ത്തിയാല്‍ വേലിചാടാനും സാധ്യതയുണ്ടെന്ന് വീട്ടുകാര്‍ക്കുപോലും തോന്നിയതാണല്ലൊ!!)
എന്തായാലും നികേഷിന് നഷ്ട്ടമൊന്നും ഇല്ലല്ലൊ..പെണ്ണ് കാണലും ചായകുടിയും മധുര പലഹാരം തീറ്റയും ഇനിയുമാകമല്ലൊ!!!

ശ്രീ said...

കുഞ്ഞന്‍‌ ചേട്ടന്‍‌ പറഞ്ഞതാണു കാര്യം

Binoykumar said...

"ഒരു പെണ്ണുകാണല്‍ ദുരന്തം" വായിച്ചിട്ട് ഒരു പാടു സുഹൃത്തുക്കള്‍ ചോദിക്കുന്നു...കഥാകാരന്‍ ആണോ നികേഷ്‌ എന്ന്...പ്രിയപ്പെട്ടവരെ...കഥയില്‍ ചോദ്യമില്ല...കഥയല്ലാകഥയിലും .............

Rathneesh said...

Ithu swantham anubhavathinte velichathilano ?