Thursday, November 15, 2007

സുനാമിയും ഞാനും മിഥുനും പിന്നെ അമ്മാവനും...

സുനാമി...സുനാമി എന്ന് കേട്ടാല്‍ ഇപ്പോള്‍ ആരായാലും ഒന്നു പേടിക്കും...പ്രത്യേകിച്ചു സുനാമി നേരിട്ടു കണ്ടിട്ടുള്ള ആളാണെങ്കില്‍ പിന്നെ ഒന്നും പറയേണ്ട...ഈ പേടി തുടങ്ങിയത് രണ്ടായിരത്തി നാള് ഡിസംബര്‍ ഇരുപതിയന്ജിനു ശേഷമാണ്..അന്നാണല്ലോ ഇന്ധോനെഷ്യയില്‍ നിന്നും കുറെ സുനാമിത്തിരകള്‍ വന്നു ചെന്നൈയിലും കേരളക്കരയിലും ആഞ്ചടിച്ചത്...

രണ്ടായിരത്തി നാലു ഡിസംബര്‍ എനിക്ക് തന്നത്‌ രണ്ട്‌ ആദ്യാനുഭവങ്ങളാണ്. ..തെറ്റിദ്ധരിക്കേണ്ട ...ഒന്നു സുനാമിയാന്നെങ്കില്‍ മറ്റേത് ഭൂമികുലുക്കം ആയിരുന്നു...അതുവരെ ഭൂമികുലുക്കം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞിരുന്നില്ല .

ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു...തിരുവാന്ന്മിയൂരിലെ ഫ്ലാറ്റില്‍ സുഹൃത്തുക്കളായ മിഥുനും മനിഷും കൂടെ ജീവിച്ചുപ്പോന്നപോഴുള്ള കാര്യമാണ്.സുനാമിയുടെ തലേ ദിവസം ഞാനും മിഥുനും രാത്രി മുഴുവന്‍ ബീച്ചില്‍ കാറ്റും കൊണ്ടിരിക്കുകയായിരുന്നു... ഫ്ലാറ്റില്‍ നിന്നു വളരെ അടുത്താണ് ബീച്ച്..നല്ല നിലാവുണ്ടായിരുന്നു.രാത്രി ഒമ്പതര വരെ ഞങ്ങള്‍ അവിടെ ഇരുന്നു.അതിനുശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോയി. അന്ന് രാത്രി ആണ് ഉണ്ണിയേശു പിറന്നത്‌.ഞങ്ങള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

ബില്‍ഡിംഗ് ന്‍റെ ടോപ് നിലയിലായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്‌. അതിരാവിലെ ആറുമണിക്ക് (!) ഞാന്‍ ഞെട്ടി ഉണര്‍ന്നു....തല പെരുക്കുന്നത് പോലെ തോന്നി...ഞാന്‍ വിചാരിച്ചു തല കറക്കം ആണെന്ന്...സമീപത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ടേബിള്‍ ഊഞ്ഞാലാടുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി..ഞാന്‍ ഉടനെ മിഥുനെ വിളിച്ചുണര്‍ത്തി..ഞങ്ങള്‍ നോക്കുമ്പോള്‍ പുറത്തു ഭയങ്കര ബഹളം ആയിരുന്നു..ആള്‍ക്കാര്‍ കുട്ടികളും പെട്ടികളും പട്ടികളും ഒക്കെയായി ഓടിച്ചാടി താഴേക്ക്‌ ഇറങ്ങുന്നത് കണ്ടു..ഞങ്ങള്‍ പക്ഷെ ഭയങ്കര ധൈര്യശാലികള്‍ ആയതു കൊണ്ടു ഉറക്കവേഷത്തില്‍ തന്നെ ഇറങ്ങിയോടി...കുറച്ചു കഴിഞ്ഞു എല്ലാം ശമിച്ചു..ആള്‍ക്കാര്‍ അവരവരുടെ കൂടാരങ്ങളിലേക്കു പോയി...

അല്‍പ്പം കഴിഞ്ഞു ഞാനും മിഥുനും ഡല്ഹി ചാറ്റില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി..തിരിച്ചു വരാന്‍ ഒരു എട്ടര ആയിക്കാണണം..ഞങ്ങള്‍ വരുമ്പോള്‍ ബീച്ചില്‍ നിന്നു ആള്‍ക്കാര്‍ "തണ്ണി തണ്ണി " എന്ന് നിലവിളിച്ചു കൊണ്ടു ഓടുകയാണ്..ഞങ്ങള്‍ക്കു ഒന്നും മനസിലായില്ല...

ഞങ്ങള്‍ വേഗം ബീച്ചിലേക്ക് നടന്നു...ചെന്നപ്പോള്‍ കണ്ട കാഴ്ച ...കടല്‍ ഏതാണ്ട്‌ അരക്കിലോമീറ്റെര്‍ ഉള്‍വലിഞ്ഞിരിക്കുന്നു .കരയില്‍ മീനുകള്‍ കിടന്നു പിടയ്ക്കുന്നു..ആളുകള്‍ ഭയച്ചകിതരായി ഇതും നോക്കിയിരിക്കുന്നു...നോക്കിക്കൊണ്ട്‌ നില്‍ക്കേ കടല്‍ വീണ്ടും ആദ്യം ആദ്യം മെല്ലെ മെല്ലെ ...പിന്നെ പിന്നെ ശക്തിയായി കരയിലേക്ക് കയറാന്‍ തുടങ്ങി..ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി...പിന്നീടാണ്‌ മനസിലായത് അത് സുനാമി ആയിരുന്നു എന്ന്..

കഥ അവിടെ തീര്‍ന്നില്ല...ഞങ്ങള്‍ തിരിച്ചു ഫ്ലാറ്റില്‍ എത്തി ഒന്നു ശ്വാസം വിട്ടപ്പോഴാണ് മിഥുന്‍ അത് പറഞ്ഞതു...അവന്‍റെ വകയിലൊരു അമ്മാവന്‍ തലേ ദിവസം ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നത്രെ...കടല്‍ വളരെ അടുത്തായതിനാല്‍ ആദ്ദേഹം പറഞ്ഞത്രെ..കടല്‍ കയറി വന്നാല്‍ആദ്യം കൊണ്ടു പോകുന്നത് നിങ്ങളെ ആയിരിക്കും എന്ന്...പിറ്റേ ദിവസം തന്നെ സുനാമി തിരകളായി കടല്‍ വന്നു....സുനാമിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസില്‍ എപ്പഴും ഓടിയെത്തുന്നത്‌ ഈ സംഭവം ആണ്......

3 comments:

ശ്രീ said...

ഈ ഓര്‍‌മ്മക്കുറിപ്പ് വീണ്ടും ആ സുനാമിത്തിരമാലകള്‍‌ നാശം വിതച്ച നാളുകളെ ഓര്‍‌മ്മിപ്പിച്ചു.


അക്ഷരത്തെറ്റുകള്‍‌ ശ്രദ്ധിയ്ക്കുക.
ഞാന്‍‌ = njaan
കഴിഞ്ഞു=kazhinjnju

Binoykumar said...

ശ്രീ ,
ഉപദേശത്തിനു നന്ദി ...ജോലിക്കിടയില്‍ തിരക്കിട്ട് ടൈപ്പ് ചെയ്തതാണ് ...അതിനാലാണ് ഒരു പാടു അക്ഷരതെറ്റുകള്‍ .....ക്ഷമിക്കുക...സമയം കിട്ടുമ്പോള്‍ ഞാന്‍ ഈ ബ്ലോഗുകള്‍ മാറ്റി എഴുതാം... അത് വരെ ക്ഷമിക്കുക ...
ബിനോയ്

രാജന്‍ വെങ്ങര said...

കൊയങ്കരപുരാണത്തിലൂടെ ഇവിടെ എത്തി സുനാമിയില്‍ തൊട്ടു നില്‍ക്കുന്നു.വീണ്ടും കാണാം
സ്നേഹപൂര്‍വ്വം